യുവാവ് വാഹനാപകടത്തിൽ മരിച്ചു
1544381
Tuesday, April 22, 2025 5:25 AM IST
വൈക്കം: മൂന്നുവയസുകാരനായ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സുഹൃത്തിനെ ബൈക്കിൽ കൊണ്ടുപോയി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. മറവൻതുരുത്ത് വാളംപള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റിൽ പരേതരായ ജോയി-ശാന്തമ്മ ദമ്പതികളുടെ മകൻ ജിജോ തോമസാണ് (40) മരിച്ചത്.
ഇന്നലെ രാവിലെ 6.30ന് പുതിയകാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ജിജോ സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിജോ. സംസ്കാരം നടത്തി. ഭാര്യ: ജിജ. മകൻ: ജോഷ്വാ.