അരുവിത്തുറ തിരുനാളിന് ഇന്നു കൊടിയേറും
1544303
Monday, April 21, 2025 11:59 PM IST
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്നു രാവിലെ 5.30നും 6.45നും എട്ടിനും 9.30നും 10.30നും 11നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30നു വിശുദ്ധ കുർബാന, തുടർന്ന് 5.45ന് കൊടിയേറ്റ്, വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിക്കും. ആറിനു പുറത്തുനമസ്കാരം, 6.45ന് 101 പൊൻകുരിശുകളുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
നാളെ രാവിലെ 9.30നു വിശുദ്ധന്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 24നു രാവിലെ 10നു തിരുനാൾ റാസ, 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പകൽപ്രദക്ഷിണം. 25 ന് ഇടവകക്കാരുടെ തിരുനാൾ. രാത്രി തിരുസ്വരൂപ പുനഃപ്രതിഷ്ഠ.