ലഹരി വിരുദ്ധ സെമിനാര്‍
1544255
Monday, April 21, 2025 7:04 AM IST
കടുത്തുരുത്തി: എന്‍എസ്എസ് 302-ാം നമ്പര്‍ കരയോഗത്തിന്റെയും 846-ാംനമ്പര്‍ വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ അനിയന്ത്രിത വ്യാപനവും ഉപയോഗവും തടയുന്നതിന് ആവശ്യമായ യോഗം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
കരയോഗം പ്രസിഡന്റ് കെ. രാജീവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് വിനോദ് മങ്ങോട്ടായില്, സെക്രട്ടറി അരവിന്ദന് നായര്‍, അനില്‍ കയ്യാലയ്ക്കല്‍, ജീവ പ്രകാശ്, വനിതാ സമാജം പ്രസിഡന്റ് ശ്രീദേവി സുബരായന്‍ എന്നിവര്‍ പ്രസംഗിച്ചു.