മാറ്റത്തിന് വിത്തുവിതറിയ വ്യക്തിത്വം: മാർ ജോസഫ് കല്ലറങ്ങാട്ട്
1544299
Monday, April 21, 2025 11:59 PM IST
ആർക്കും അടയ്ക്കാൻ സാധിക്കാത്ത വാതിൽ തുറന്നിട്ട ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ഈ ലോകം വിട്ട് സ്വർഗരാജ്യത്തിലേക്ക് പോയത്. സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റത്തിന് വിത്ത് വിതറിയ വ്യക്തിയായിരുന്നു പിതാവ്. ലോകത്തോട് ദൈവത്തെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ച വ്യക്തിയായ പിതാവ് ദൈവം നമുക്ക് നൽകിയ അമൂല്യനിധിയാണ്. സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ തരണം ചെയ്യാൻ മാർപാപ്പ നടത്തിയ പരിശ്രമങ്ങൾ മഹത്തരമാണ്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുമായിട്ടുള്ള സംവാദം പ്രോത്സാഹിപ്പിക്കുവാൻ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
അവസാനനാളിൽ എഴുതിയ അവൻ നമ്മെ സ്നേഹിച്ചു എന്ന ചാക്രിക ലേഖനത്തിൽ ഹൃദയം നഷ്ടപ്പെട്ട ലോകത്തിന് ഹൃദയം കൊടുക്കാൻ നമ്മൾ പരിശ്രമിക്കണമെന്നാണ് പറഞ്ഞത്. സീറോ മലബാർ സഭയെ സംബന്ധിച്ച പിതാവ് വലിയ ഒരു അനുഗ്രഹമായിരുന്നു. ദൈവാരാധനയെക്കുറിച്ച് പിതാവ് വളരെ വ്യക്തമായ മാനദണ്ഡങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പാപ്പ കാണിച്ചുതന്ന ജീവിതമാതൃക ഏവരും ശ്രദ്ധയോടെ പഠിച്ച് ഉൾക്കൊള്ളുകയും വേണം.