എരുമേലി-കണമല റോഡിന് പത്തു കോടി അനുവദിച്ചു
1544292
Monday, April 21, 2025 11:59 PM IST
കണമല: തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന ശബരിമല പാതയിലെ എരുമേലി-കണമല റോഡിൽ അഞ്ചു വർഷത്തേക്കുള്ള റോഡ് പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിംഗ് കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഇവിടെ തീർഥാടക ബസ് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
റോഡിലെ കുഴികൾ അടയ്ക്കൽ, സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, റോഡ് മാർക്കിംഗ്, സൂചന-ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിക്കൽ, ഓടകൾ ക്ലീൻ ചെയ്യൽ, പുതിയ ഓടകളുടെ നിർമാണവും സൈഡ് കോൺക്രീറ്റിംഗും നടത്തുക, പുതിയ കലുങ്കുകൾ നിർമിക്കുക തുടങ്ങി റോഡിന്റെ മികച്ച പരിപാലനവും എല്ലാ സമയത്തും മെച്ചപ്പെട്ട ഗതാഗത സാഹചര്യവും ഒരുക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.