സ്നേഹത്തിന്റെ നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ
1544297
Monday, April 21, 2025 11:59 PM IST
സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ഓരോ കൂടിക്കാഴ്ചയും. അതുല്യമായ സ്നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നു. വലിയ ഉള്‍ക്കാഴ്ചയും ഊര്‍ജവും പകര്‍ന്നുനല്‍കുന്നതായിരുന്നു പിതാവിന്റെ പ്രബോധനങ്ങള്‍. ആത്മീയമായ അനുഭൂതി പകര്ന്നുനല്കുന്ന വ്യക്തിത്വമായിരുന്നു പിതാവിന്റേത്.
ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് ഒരു കാവലാളും തിരുത്തല്‍ ശക്തിയുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. അനാഥരെയും അഗതികളെയും അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയുമൊക്കെ കാരുണ്യത്തോടെ കാണുകയും എക്കാലവും പാവങ്ങളുടെ പക്ഷം ചേരുകയും ചെയ്ത പിതാവ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ അതേ ചൈതന്യത്തിലാണ് വ്യാപരിച്ചത്. ജനമനസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്കാലവും ജ്വലിക്കുന്ന ഓര്‍മയായി നിലകൊള്ളും.