പാപ്പായുടെ സ്നേഹവാത്സല്യം അടുത്തറിഞ്ഞതില്‍ ധന്യത
1544302
Monday, April 21, 2025 11:59 PM IST
കോട്ടയം: പൊന്തിഫിക്കല്‍ അക്കാദമി അംഗം എന്ന നിലയില്‍ കഴിഞ്ഞ 12 വര്‍ഷമായി ഫ്രാന്‍സിസ് പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുവാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നതായി പ്രമുഖ അസ്ഥിരോഗവിദഗ്ധനായ ഡോ.പി.എസ്. ജോണ്‍. എല്ലാ വര്‍ഷവും കുടുംബസമേതം പാപ്പയെ അടുത്തുകാണുവാനും അനുഗ്രഹം സ്വീകരിക്കുവാനും അവസരം ലഭിച്ചു. കാണുമ്പോഴെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിക്കണം എന്നു പറയുന്ന പാപ്പയുടെ ലാളിത്യമാര്‍ന്ന മുഖം മനസില്‍ നിന്നും മായുന്നില്ല.
പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫില്‍ കേരളത്തില്‍ നിന്നുളള ഏക പ്രതിനിധിയും ഇന്ത്യയില്‍നിന്നുള്ള മൂന്നു പേരില്‍ ഒരാള്‍ എന്ന നിലയിലും കഴിഞ്ഞ 14 വര്‍ഷമായി പൊന്തിഫിക്കല്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു നടന്ന അക്കാദമിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ എത്തി പ്രാര്‍ഥനകള്‍ അര്‍പ്പിച്ചിരുന്നു.