51-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി
1544295
Monday, April 21, 2025 11:59 PM IST
കൊഴുവനാല്‍: മറ്റുള്ളവര്‍ക്ക് നന്മ ചെയ്തുകൊണ്ട് അവരുടെ സന്തോഷത്തിന് നമ്മള് കാരണക്കാരാകണമെന്ന് പാലാ ഡിവൈഎസ്പി കെ. സദന് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 51-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനകര്‍മം മേവടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. തോമസ് ജോര്‍ജ് മൈലാടി അധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിപ്രകാരം നിര്‍മിക്കുന്ന 26-ാം സ്നേഹവീടിന്റെ നിര്‍മാണത്തിന് നാലു ലക്ഷം രൂപ തോമസ് ജോര്‍ജ് മൈലാടി സംഭാവന നല്‍കിയിരുന്നു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെംബര്‍മാരായ മഞ്ജു ദിലീപ്, സ്മിത വിനോദ്, അഡ്വ. ജോബി മൈലാടി, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, സിബി പുറ്റനാനിക്കല്‍, സജി തകടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ടി.സി. ശ്രീകുമാര്‍ തെക്കേടത്ത്, ആലീസ് മാളിയേക്കല്‍, ജോഷി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.