ജൂബിലി സ്മരണകളുമായി പൂര്വവിദ്യാര്ഥീ സംഗമം
1544296
Monday, April 21, 2025 11:59 PM IST
കടനാട്: 1975ലെ എസ്എസ്എല്‍സി വിദ്യാർഥികള്‍ ജൂബിലി സ്മരണകളുമായി ഇന്നു രാവിലെ പത്തിന് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഹാളില്‍ ഒത്തുചേരും. ജൂബിലി സമ്മേളനത്തിനു ശേഷം കാവ്യകേളി, ഗാനമേള, കലാകായിക മത്സരങ്ങള്‍, വടംവലി എന്നിവ അരങ്ങേറും.
എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ സമ്മാനദാനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പഞ്ചായത്ത് മെംബര്‍ ഉഷ രാജു, ഹെഡ്മാസ്റ്റര് സജി തോമസ് എന്നിവര്‍ പ്രസംഗിക്കും.
ബേബി ഉറുമ്പുകാട്ട്, ജോസ് പൂവേലില്‍, തങ്കച്ചന് കുന്നുംപുറം, ഇഗ്നേഷ്യസ് തയ്യില്‍, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, സലിം പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നൽകും.