മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്
1544294
Monday, April 21, 2025 11:59 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക് 25നു രാവിലെ ഒന്പതുമുതല് വൈകുന്നേരം നാലുവരെ നടത്തും. നാല്, അഞ്ച്, ആറ് വയസു പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.
കുട്ടികളുടെ പഠന കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലിനിക്കില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കും. കുട്ടികളുടെ ഭാവിയിലെ പഠനതടസങ്ങള്‍ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളര്‍ച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്.
മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ വ്യതിയാനങ്ങള്‍ മനസിലാക്കുന്നതിനും അവസരമുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളും നേതൃത്വം നല്‍കും. ഫോൺ: 8281699263.