കി​ട​ങ്ങൂ​ര്‍ കാ​വാ​ലി​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു
Friday, July 5, 2024 10:52 PM IST
പാ​ലാ: കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന കാ​വാ​ലി​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി​ക്കു വേ​ണ്ടി​യു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ളും ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​വാ​ലി​പ്പു​ഴ​യി​ലു​ള്ള ആ​റ്റു​തീ​ര​ത്ത് മി​നി പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​റി​ന് കു​റു​കേ ക​ട​ക്കാ​ന്‍ കാ​വാ​ലി​പ്പു​ഴ​യി​ല്‍ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ര്‍ ക​ട​ത്തു​വ​ള്ള​മാ​ണ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​രം ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സ്റ്റീ​ല്‍ ബ്രി​ഡ്ജ് നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​വും സ​ര്‍​വേ​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കി​ട​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലും കാ​വാ​ലി​പ്പു​ഴ ആ​റ്റു​തീ​രം സ​ര്‍​വേ ജോ​ലി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ളി​യേ​ക്ക​ല്‍, മെം​ബ​ര്‍​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.