ബൈ​ക്ക​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, July 11, 2024 11:02 PM IST
മാ​ന്നാ​ർ: ബൈ​ക്കപ​ക​ട​ത്തെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​ട്ട​മ്പേ​രൂ​ർ മാ​ട​മ്പി​ൽ കൊ​ച്ചു​വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ (രാ​ജ് ഭ​വ​ൻ) രാ​ജേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ പൃ​ഥ്വി​രാ​ജ് (22) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7.30ന് ചെ​ന്നി​ത്ത​ല വാ​ഴ​ക്കൂ​ട്ടം ക​ട​വി​ൽ സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്.

ഇ​രു​വ​രെ​യും ഉ​ട​ൻത​ന്നെ മാ​വേ​ലി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കു​ര​ട്ടി​ക്കാ​ട് കൊ​ച്ചുക​ട​മ്പാ​ട്ടു​വി​ള​യി​ൽ അ​ജി​ത്തി​ന്‍റെ മ​ക​ൻ പ്ര​ജി​ത് പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൃ​ഥ്വി​രാ​ജി​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടു​കൂ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അമ്മ: രാ​ജി രാ​ജേ​ഷ്. സ​ഹോ​ദ​ര​ൻ: രാം​രാ​ജ്.