പൗരോഹിത്യത്തിന്റെ നൂറാം വാർഷികം
1435359
Friday, July 12, 2024 3:10 AM IST
പിറവം: യാക്കോബായ സഭ വൈദികനായിരുന്ന ഫാ. ശിമവൂൻ കത്തനാർ ഇടപ്പലക്കാട്ടിന്റെ നൂറാമത് പൗരോഹിത്യ വാർഷികം 14ന് നടക്കും. പിറമാടം സെന്റ് ജോൺസ് ബേത്ലഹേം യാക്കോബായ പള്ളിയുടെ സ്ഥാപകനും ദീർഘകാലം വികാരിയുമായിരുന്നു ഫാ. ശിമവൂൻ കത്തനാർ.
ദേവാലയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രഫ. ബേബി എം. വർഗീസ് നിർവഹിക്കും. ഫാ. ലാൽമോൻ തമ്പി പട്ടരുമഠത്തിൽ അധ്യക്ഷത വഹിക്കും. 1961 ജനുവരി രണ്ടിനാണ് ഫാ. ശിമവൂൻ കത്തനാർ അന്തരിച്ചത്.