പാ​ല​ക്കാ​ട്‌-കോ​ഴി​ക്കോ​ട്‌ പാ​ത​യ്ക്കു നാ​ഥ​നി​ല്ല; അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
Friday, July 12, 2024 12:28 AM IST
ക​ല്ല​ടി​ക്കോ​ട്‌: പ​ല​ക്കാ​ട്‌-കോ​ഴി​ക്കോ​ട്‌ ദേ​ശീ​യപാ​ത​യ്ക്ക്‌ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ.

ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ ഒ​ല​വ​ക്കോ​ട്‌ താ​ണാ​വ്‌ വ​രെ​യു​ള്ള 47 കി​ലോ മീ​റ്റ​ർ ദൂ​രംവ​രു​ന്ന ഈ ​ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാക്കി​യ​ത്‌ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ്.

നി​ർ​മാ​ണം ന​ട​ക്കു​ന്ന കാ​ലംമു​ത​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.​ റോഡിലെ വ​ള​വു​ക​ൾ നി​വ​ർ​ത്താ​തെയും വീ​തി​കൂ​ട്ടാ​തെയു​മാ​ണ് റോ​ഡ്‌ നി​ർ​മി​ച്ച​ത​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി.​

മു​ണ്ടൂ​ർ മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി​വ​രെ​യു​ള്ള ഭാ​ഗ​ത്ത്‌ അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യിരിക്കുകയാണ്.
ക​ഴി​ഞ്ഞ ആറുമാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യി 89 അ​പ​ക​ട​ങ്ങ​ളും എട്ടു മ​ര​ണങ്ങ​ളും നിരവധി പേ​ർ​ക്കു പ​രി​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്‌. നി​ർമാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​കാ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം പ​ന​യംപാ​റ്റ​ഭാഗത്ത്‌ ​ദേ​ശീ​യപാ​ത​യി​ൽ അ​ങ്ങാ​ടി​ക്കാ​ട്‌ ഭാ​ഗ​ത്ത്‌ അ​മി​തവേ​ഗ​ത്തി​ൽ വ​ന്ന ലോ​റി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ഒ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ചുതെ​റി​പ്പി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ എ​തി​രെ വ​ന്ന മറ്റൊരു ഒാ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു. ഓട്ടോറിക്ഷ ഓ​ടി​ച്ചി​രു​ന്ന അ​നൂ​പ്‌ റെ​ജി​ക്കു പ​രി​ക്കേ​റ്റു. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ാൻ പൊ​തു​മ​രാ​മ​ത്തി​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വമെ​ങ്കി​ലും ദേ​ശീ​യ പ​ാത അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി കി​ട്ടി​യ​ൽമാ​ത്ര​മേ സം​സ്ഥാ​ന​ത്തിന് എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കൂ. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും ന​ട​പ്പാ​ത​ക​ൾ പോ​ലും ഇ​ല്ല.


ട്രാ​ഫി​ക്‌ ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ാൽന​ട​യാ​ത്ര​ക്കാ​ർ​ക്ക്‌ റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കാ​ൻ 15 മി​നി​റ്റുവ​രെ കാ​ത്തുനി​ൽ​ക്ക​ണം. സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു റോ​ഡ്‌ ക​ട​ക്കാ​നും പ്ര​യാ​സ​മ​ണ്.​

രാ​ത്രി​യാ​യ​ാൽ തെ​രു​വുവി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട, വേ​ഗ​ത മു​ന്ന​റി​യി​പ്പ്‌ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു‌ ഭീ​ഷണി​യാ​ണ്.