കെ​സി​ബി​സി ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണ​വും രൂ​പ​താ​ത​ല പ്രൊലൈ​ഫ് സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും
Thursday, July 11, 2024 11:02 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര​യ്ക്കു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ സ്വീ​ക​ര​ണ​വും രൂ​പ​താ​ത​ല പ്രൊ -​ലൈ​ഫ് സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു രാ​വി​ലെ 10.30ന് ​വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​ബി​സി പ്രൊ​ലൈ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ.​അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, പ്രൊ​ലൈ​ഫ് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മേ​ച്ചേ​രി​ത​കി​ടി​യേ​ല്‍, രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​സ​ഫ് കൊ​ച്ചു​വീ​ട്ടി​ല്‍, മാ​തൃ​വേ​ദി വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ളി പു​തി​യാ​പ​റ​മ്പി​ല്‍, കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി ജ​ന​റ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് നേ​തൃ​ത്വം ന​ല്‍​കും.