തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം : സി​ഐ​ടി​യു
Friday, July 12, 2024 5:17 AM IST
കൊ​ല്ലം : തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ​സി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ട്ട​വി​ള​ക​ളു​ടെ വി​ല​യി​ടി​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യം ന​ൽ​കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന ബ​ജ​റ്റ് ഫ​ണ്ട് ഉ​ട​ൻ വി​നി​യോ​ഗി​ക്കു​ക, ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ്ര​മോ​ഷ​ൻ ന​ൽ​കു​ക, വ​ന​മേ​ഖ​ല​യി​ലെ തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന വ​ന്യ​മൃ​ഗ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ വ​നം വ​കു​പ്പ് ഇ​ട​പെ​ടു​ക,


അ​ട​ച്ചി​ട്ട തോ​ട്ട​ങ്ങ​ൾ തു​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ്ര​മേ​യ​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​താ​യും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ വ​ന്നാ​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​മോ​ഹ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ൻ​എം​എ​ൽ​എ കെ.​കെ. ജ​യ​ച​ന്ദ്ര​നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.