അ​ശാ​സ്ത്രീ​യ ഓ​ട​നി​ർ​മാ​ണം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​ക​ർ
Tuesday, October 22, 2024 7:32 AM IST
അന്പല​പ്പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട​നി​ർ​മാ​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​ക​ർ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​മ്പി​വ​ള​പ്പ് റോ​ഡി​ലെ ഓ​ട​യാ​ണ് ക​രാ​റു​കാ​ർ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ത​ക​ർ​ന്നുകി​ട​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ മു​റ​വി​ളി​ക്കൊ​ടു​വി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 1.75 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് നി​ർ​മാ​ണപ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ക​മ്പിവ​ള​പ്പ് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് നി​ല​വി​ലു​ള്ള 150 മീ​റ്റ​റോ​ളം മാ​ത്ര​മു​ള്ള ഓ​ടനി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞുകി​ട​ന്ന ഓ​ട മാ​റ്റി റോ​ഡി​ന്‍റെ ഉ​യ​ര​ത്തി​ൽ പു​തി​യ ഓ​ട നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം പ​ഴ​യ​വ നി​ല​നി​ർ​ത്തി അ​തി​നു ചു​റ്റും കോ​ൺ​ക്രീ​റ്റ് ഇ​ട്ട് അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ല​വി​ൽ ഓ​ടനി​ർ​മി​ക്കു​ന്ന​ത്.


പ​ഴ​യ ഓ​ട​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഓ​ടനി​ർ​മി​ക്കാ​നാ​യി ക​രാ​റു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ഴ​യ കാ​ന​യു​ടെ ചു​റ്റും പെ​ട്ടി​കൂ​ട്ടി അ​തി​നു​ള്ളി​ൽ കോ​ൺ​ക്രീ​റ്റ് നി​റ​ച്ച് പു​തി​യ​തെ​ന്ന വ്യ​ാജേ​ന​യാ​ണ് നി​ല​വി​ലെ നി​ർ​മാ​ണം. ഇ​തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല വാ​ഹ​ന​ങ്ങ​ൾ ക​യ​റി ഓ​ട ഇ​ടി​ഞ്ഞു വീ​ഴാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്. വ​ള​ഞ്ഞ​വ​ഴി​ഭാ​ഗ​ത്തുനി​ന്ന​ട​ക്കം ഒ​ഴി​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഈ ​ഓ​ട വ​ഴി​യാ​ണ് ക​മ്പി​വ​ള​പ്പ് തോ​ട്ടി​ലെ​ത്തു​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ചാ​ൽ റോ​ഡി​ൽ വ​ൻ തോ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് റോ​ഡ് ത​ക​രു​ന്ന​തി​നോ​ടൊ​പ്പം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റും. ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഓ​ട​യാ​ണ് ക​രാ​റു​കാ​ർ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ന​ല്ല നി​ല​യി​ൽ ഓ​ടനി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.