ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: അ​വ​ലോ​ക​ന യോ​ഗം നാ​ളെ
Sunday, October 20, 2024 4:42 AM IST
ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​സൂ​ത്ര​ണ​വും ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗം നാ​ളെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി അ​ധ്യ​ക്ഷനാ​കും.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ റെ​യി​ൽ​വേ മാ​നേ​ജ​ർ ഡോ. ​മ​നീ​ഷ് ത​പ്ലി​യാ​ൽ മു​ഖ്യാ​തി​ഥി​യാ​യിരിക്കും.


കൂ​ടാ​തെ, ജി​ല്ലാ ക​ള​ക്ട​ർ, പോ​ലീ​സ് സൂ​പ്ര​ണ്ട്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ൾ, മ​റ്റു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. അ​യ്യ​പ്പ സേ​വാ​സം​ഘം, വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, മീ​ഡി​യ സെ​ന്‍റർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.