തോ​ട്ടി​ൽ വീ​ണ സ​ഹോ​ദ​രി​ക്ക് ര​ക്ഷ​ക​നാ​യി ആ​റാം ക്ലാ​സു​കാ​ര​ൻ
Sunday, October 20, 2024 4:42 AM IST
മ​ങ്കൊ​മ്പ്: വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ ഒ​ന്നാം ക്ലാ​സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച സ​ഹോ​ദ​ര​ൻ നാ​ട്ടി​ലെ താ​രം. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് ചെ​മ്പും​പു​റം കീ​പ്പ​ട വീ​ട്ടി​ൽ ടോ​മി​ച്ച​ന്‍റെയും നാ​ൻ​സി​യു​ടെ​യും മ​ക​ൾ അ​ലോ​ന ട്രീ​സ(6)​യ്ക്കാ​ണ് സ​ഹോ​ദ​ര​ൻ ആ​രോ​ൺ (11) പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ടി​നു മു​ന്നി​ലു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള സൈ​ക്കി​ൾ സ​വാ​രി​ക്കി​ടെ സൈ​ക്കി​ളി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി അ​ലോ​ന തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ടു​കൊ​ണ്ടു പി​ന്നാ​ലെ​യെ​ത്തി​യ ആ​രോ​ൺ ക​ല്ലു​കെ​ട്ടി​ൽ ക​മി​ഴ്ന്നു​കി​ട​ന്ന് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന അ​നു​ജ​ത്തി​യു​ടെ ഉ​ടു​പ്പി​ൽ പി​ടി​ച്ചു​നി​ർ​ത്തി.


ആ​രോ​ണി​ന്‍റെ അ​ല​ർ​ച്ച​കേ​ട്ടു മാ​താ​വ് നാ​ൻ​സി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ ക​ര​യ്‌​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ച​മ്പ​ക്കു​ളം ബി​ഷ​പ് കു​ര്യാ​ള​ശേ​രി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​രോ​ൺ സ്‌​കൂ​ളി​ലും താ​ര​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​തേ ​സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ലോ​ന.