ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി മാ​രത്ത​ണ്‍ ന​ട​ത്തി
Monday, October 21, 2024 4:51 AM IST
ആല​പ്പു​ഴ: പു​ളി​ങ്കു​ന്ന് ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എം​ന്‍റെയും പു​ളി​ങ്കു​ന്ന് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ റ​ണ്‍ എ​ഗൈ​ന്‍​സ്റ്റ് അ​ഡി​‌ക‌്ഷ​ന്‍ എ​ന്ന പേ​രി​ല്‍ മാ​ര​ത്ത​ണ്‍ മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര​ത്തി​ല്‍ ശ്രീ​ജി​ത്ത് ആ​ര്‍. (തി​രു​വ​ന​ന്ത​പു​രം), കെ. ​ജെ ഫ്രാ​ന്‍​സി​സ് (മ​ങ്കൊ​മ്പ്), പ്രി​ന്‍​സ് അ​ഗ​സ്റ്റി​ന്‍ (വെ​ളി​യ​നാ​ട്) എ​ന്നി​വ​ര്‍ ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടി.

പു​ളി​ങ്കു​ന്ന് വ​ലി​യ പ​ള്ളി​യി​ല്‍​നി​ന്ന് കാ​വാ​ലം ത​ട്ടാ​ശേ​രി ജ​ങ്കാ​ര്‍ക​ട​വ് വ​രെ ന​ട​ന്ന മ​ത്സ​രം കു​ട്ട​നാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നീ​ഷ് പി.​കെ. ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ദീ​പ്തി-എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ക്‌​സൈ​സ് അ​സി. ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍, പു​ളി​ങ്കു​ന്ന് സെ​ന്റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി സി​എം​ഐ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​സ്, ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് മ​രി​യ റാ​ണി ജോ​സ​ഫ്, സി. ​റോ​ഷ്ണി സി​എം​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ടി. ബി​ജു​ക്കു​ട്ട​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ എ​ന്‍​സി​സി, എ​സ്പി​സി, റെ​ഡ് ക്രോ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെടെ സംസ്ഥാനത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പേ​ര്‍​ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്തു.