അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-കെ​എ​സ്‌യു സം​ഘ​ർ​ഷം
Tuesday, October 22, 2024 7:31 AM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ൽ എ​സ്എ​ഫ്ഐ, കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ കോ​ള​ജി​ൽ കെ​എ​സ്‌യു​വി​ന് വ​ൻ​ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നു. ആ​കെ​യു​ള്ള 17 സീ​റ്റി​ൽ 16 ഉം ​കെ​എ​സ്‌യു ​നേ​ടി. ഫ​സ്റ്റ് ഡി​സി റ​പ് ഒ​ഴി​കെ​യു​ള്ള സീ​റ്റാ​ണ് കെ​എ​സ്‌യു ​പി​ടി​ച്ചെ​ടു​ത്ത​ത്.

നാലു സീ​റ്റി​ൽ നേ​ര​ത്തെ എ​തി​രി​ല്ലാ​തെ കെ​എ​സ്‌യു ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നുശേ​ഷം കോ​ള​ജ് തു​റ​ന്ന തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കെ​എ​സ്‌യു​വി​ന്‍റെ കൊ​ടി​മ​രം സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രും കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രു​മാ​യാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. കെ​എ​സ്‌യു​വി​ന്‍റെ കൊ​ടിതോ​ര​ണ​ങ്ങ​ളും ത​ക​ർ​ത്തു. നി​സാ​ര പ​രി​ക്കേ​റ്റ ഇ​രു​സം​ഘ​ട​ന​യി​ലെ​യും മൂന്നു പേ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി എം​എ​ൽ​എ: കോ​ൺ​ഗ്ര​സ്‌

അ​മ്പ​ല​പ്പു​ഴ: കാ​മ്പ​സു​ക​ളി​ൽ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌യു​വി​ന് ല​ഭി​ച്ച വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ ഇ​നി​യെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ് യു ​നേ​ടി​യ വ​ൻ വി​ജ​യ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ​യി​ലെ സി​പി​എ​മ്മി​ലു​ണ്ടാ​യ അ​സ്വ​സ്ഥ​ത​ക​ളാ​ണ് എം​എ​ൽ​എ​യു​ടെ അ​റി​വോ​ടെ ആ​സൂ​ത്രി​ത അ​ക്ര​മ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ലും ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന പ്ര​സ​ക്തി ന​ഷ്ട​മാ​യി. സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​ധി​കാ​രി​ക​ൾ​ക്കു​നേ​രേ വി​ര​ൽ ചൂ​ണ്ട​പ്പെ​ടു​ക​യാ​ണ്. ഇ​ത് മ​റ​ച്ചു​പി​ടി​ക്കാ​ൻ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട് കു​ട്ടി സ​ഖാ​ക്ക​ളെ തെ​രു​വി​ലി​റ​ക്കാ​നാ​ണ് എം​എ​ൽ​എ​യും സി​പിഎ​മ്മും ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ ഭ​വി​ഷ​ത്ത് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദ് പ​റ​ഞ്ഞു.