ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച വീ​ട്ട​മ്മ​യെ സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
Tuesday, October 22, 2024 7:32 AM IST
അന്പല​പ്പു​ഴ: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച വീ​ട്ട​മ്മ​യെ പോ​ലീ​സും കോ​ൺ​ഗ്ര​സും സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​രൂ​ർ മാ​വേ​ലി​പ്പ​റ​മ്പി​ൽ ത​ങ്ക​മ​ണി​യാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പു​റ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്.

കൊ​തു​ക് സാ​ന്ദ്ര​താ പ​ഠ​ന​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെയാ​ണ് വീ​ട്ട​മ്മ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ത​ന്നെ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു​വെ​ന്ന് കാ​ട്ടി വീ​ട്ട​മ്മ​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.


എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യ വീ​ട്ട​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെന്ന് ആരോപണമു ണ്ട്. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലും വി​വ​രാ​വ​കാ​ശം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലു​മാ​ണ് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യ​തെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും അ​വ​രോ​ട് സ​ഭ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്ത വീ​ട്ട​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ​യും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.