വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് അ​യ​ൽ​വാ​സി​യു​ടെ വീ​ടു ത​ക​ർ​ന്നു​വീ​ണു
Sunday, October 20, 2024 4:54 AM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം​പ​ള്ളി​പ്പു​റം 15-ാം വാ​ർ​ഡ് ചാ​ത്ത​മം​ഗ​ലം ല​ക്ഷം വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് അ​യ​ൽ​വാ​സി​യു​ടെ വീ​ട് ത​ക​ർ​ന്നു വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സാ​ബു​വി​ന്‍റെ ഭാ​ര്യ അ​ജി​ത വീ​ടി​ന്‍റെ പു​റ​ത്തേ​ക്കിറ​ങ്ങി​യ സ​മ​യ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ടു.

സാ​ബു​വി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​യ​ൽ​വാ​സി​യു​ടെ വീ​ട് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണെ​ന്നും പൊ​ളി​ച്ചുമാ​റ്റി​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ വീ​ടി​ന്നും ജീ​വ​നും ഭീ​ഷ​ണി​യു​മാ​കു​മെ​ന്ന് കാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി സാ​ബു പ​റ​ഞ്ഞു.


ഒ​രുമാ​സം മു​മ്പ് അ​യ​ൽ​വാ​സി​ക്കു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വീ​ട് പൊ​ളി​ച്ചുമാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് സാ​ബു പ​റ​ഞ്ഞു.