തകർന്നുതരിപ്പണമായി റോഡുകൾ : നാ​ര​ക​ത്ത​റ-​അ​മ്പ​ലാ​ശേരി ക​ട​വ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം
Monday, October 21, 2024 4:51 AM IST
ഹ​രി​പ്പാ​ട്:​ ത​ക​ർ​ന്നുകി​ട​ക്കു​ന്ന നാ​ര​ക​ത്ത​റ-അ​മ്പ​ലാ​ശേരി ക​ട​വ് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്ന് സൗ​ഹാ​ർദോ​ദ​യം പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ കു​മാ​ര​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ​പ​ഞ്ചാ​യ​ത്തു​ക​ളെ ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പ​ടി​ഞ്ഞാ​റുവ​ശം, ശ്രീ​രം​ഗം ജം​ഗ്ഷ​ൻ, ക​വ​റാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം, ത​യ്യി​ൽ ജം​ഗ്ഷ​ൻ, അ​മ്പ​ലാ​ശേരി ക​ട​വി​ന് കി​ഴ​ക്കു​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റെ കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​ത്. ഇ​തു വ​ഴി​യി​ലു​ള്ള സ​ഞ്ചാ​രം വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്.

കു​ഴി​ക​ളാ​യി കി​ട​ക്കു​ന്ന അ​മ്പ​ലാ​ശേരി ക​ട​വി​നു കി​ഴ​ക്കു​വ​ശ​മു​ള്ള റോ​ഡി​ലൂ​ടെ സർവീസ് നടത്തിയിരുന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഏ​താ​നും ദി​വ​സം മു​മ്പ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം​വ​രെ ഉ​ണ്ടാ​യി.

റോ​ഡ് ന​ന്നാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​നാ​സ്ഥ​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് സൗ​ഹാ​ർദോ​ദ​യം ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡി.​ഉ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൗ​ഹാ​ർ​ദ്ദോ​ദ​യം സെ​ക്ര​ട്ട​റി കെ.​രാ​ജേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ന​യ്ക്ക​ൽ​പ്പ​ടി റോ​ഡ് ത​ക​ർ​ന്നിട്ട് ഒരു പതിറ്റാണ്ട്; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ചെ​ങ്ങ​ന്നൂ​ർ: നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ കടന്നുപോകുന്ന ചെ​റി​യ​നാ​ട് ഡി​ബി​എ​ച്ച്എ​സ് സ്കൂ​ൾ മു​ത​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ൾ ജം​ഗ്ഷ​ൻ വ​രെയു​ള്ള പ​ന​യ്ക്ക​ൽ​പ്പ​ടി റോ​ഡ് മെ​റ്റ​ൽ ഇ​ള​കി താ​റു​മാ​റാ​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട്! റോഡ് സ​ഞ്ചാര​യോ​ഗ്യ​മാ​ക്കാ​ൻ അധികൃതർ യാ​തൊ​രു​ ന​ട​പ​ടി​യും കൈക്കൊ​ള്ളാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ചെ​റി​യ​നാ​ട് റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ചാ​ൽ തോ​ന​യ്ക്കാ​ട് ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ലേ​ക്ക് എ​ത്താ​നു​ള്ള ഏ​ക​വ​ഴി​യാ​ണ് ഈ ​റോ​ഡ്. വാ​ഹ​ന​ബാ​ഹു​ല്യം കാ​ര​ണം ചെ​റി​യ​നാ​ട് റെ​യി​ൽ​വേക്രോ​സി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഗേ​റ്റ​ട​ച്ചാ​ൽ യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന ഈ ​റോ​ഡി​ൽ കു​ടി​യാ​ണ് ര​ണ്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ, ബാ​ല സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാൻ വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ പോകുന്നത്.

മ​ഴ പെ​യ്താ​ൽപി​ന്നെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​ണ്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വി​ദ്യാ​ർ​ഥിയു​മാ​യി​ വ​ന്ന വീ​ട്ട​മ്മ​യു​ടെ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. ഇ​ങ്ങ​നെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മെ​റ്റ​ൽ ഇ​ള​കി ത​ക​ർ​ന്ന ത​ര​പ്പ​ണ​മാ​യി ച​രി​വു​ള്ള റോ​ഡാ​യി മാ​റി​യി​ട്ടും പ​ഞ്ചാ​യ​ത്തും പി​ഡ​ബ്ല്യു​ഡി​യും നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.


പ​ന​യ്ക്ക​ൽ​പ​ടി റോ​ഡ് എ​ത്ര​യും വേ​ഗം ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി, എം ​എ​ൽ​എ, മ​ന്ത്രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ഒ​പ്പി​ട്ട നി​വേ​ദ​നം ന​ല്കി.

വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​യാ​ത്ര​യാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​വ​രെ​ല്ലാം അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ട് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ശാ​പ​മോ​ക്ഷം കാ​ത്ത് മി​ൽ​മാറോ​ഡ്

മാന്നാ​ര്‍: സം​സ്ഥാ​ന പാ​ത​യി​ലെ കു​റ്റി​യി​ല്‍ ജം​ഗ്ഷ​ന്‍-​മി​ല്‍​മാ റോ​ഡ് കാ​ടു​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്നു. കു​റ്റി​യി​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്നു മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് -കോ​ട്ട​യ്ക്ക​ല്‍ ക​ട​വ് റോ​ഡി​ലേ​ക്കു പോ​കു​ന്ന മാ​ന്നാ​റി​ലെ പ്ര​ധാ​ന റോ​ഡാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ല്‍ കാ​ടുക​യ​റി കി​ട​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഇ​ട​തൂ​ര്‍​ന്ന് ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍​ കാ​ടു വ​ള​ര്‍​ന്നിരിക്കു​ക​യാ​ണ്. വ​ന​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന പ്ര​തീ​തി​യാ​ണ് ഈ ​റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. എ​തിരേ ഒ​രു വാ​ഹ​നം വ​ന്നാ​ല്‍ കാ​ല്‍​ന​ട​ക്കാ​ര്‍​ക്ക് ന​ട​ക്കാ​ന്‍​പോ​ലും പ്ര​യാ​സ​മാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍ കാ​ട്ടി​ല്‍ ക​യ​റി നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന ​റോ​ഡ് കാ​ടുപി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നൊ​പ്പം കു​ണ്ടും കു​ഴി​യുംകൂ​ടി ആ​യ​തോ​ടെ യാ​ത്ര ഏ​റെ ദു​ഷ്‌​ക​ര​മാ​യി. കു​റ്റി​യി​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് മാ​ന്നാ​ര്‍ ടൗ​ണി​ല്‍ എ​ത്താ​തെ പ​രു​മ​ല പ​ള്ളി, ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പോ​കാവുന്ന റോ​ഡാ​ണ് കു​റ്റി​യി​ല്‍ ജം​ഗ്ഷ​ന്‍-​മി​ല്‍​മ റോ​ഡ്.

കൂ​ടാ​തെ സ്റ്റോ​ര്‍ ജം​ഗ്ഷ​നി​ല്‍ എ​ത്താ​തെ പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ലേ​ക്കുംമ​റ്റും പോ​കാനും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ് ശാ​പ​മോ​ക്ഷ​ത്തി​നാ​യി കാ​ത്തുകി​ട​ക്കു​ന്ന​ത്.