ജി​ല്ല​യി​ല്‍ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക് സ​ന്ധി മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ സ​ഹൃ​ദയ ആ​ശു​പ​ത്രി​യി​ല്‍
Sunday, October 20, 2024 4:54 AM IST
ആ​ല​പ്പു​ഴ: സ​ഹൃ​ദ​യ ഹോ​സ്പി​റ്റ​ലി​ല്‍ മു​ട്ടു​മാ​റ്റ ശ​സ്ത്ര​ക്രി​യ അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്ക് ഓ​ര്‍​ത്തോ​പീ​ഡി​ക് സ​ര്‍​ജ​ന്‍ ഡോ​. ആ​സാ​ദ് സേ​ട്ട്, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ര്‍ ശ​ബ​രി മി​ത്ര​ന്‍, ഡോ​. ഡൈ​ന്‍ മേ​രി ഐ​സ​ക്, തിയ​റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് നെ​വി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കും 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യ നാ​ല് ലാ​മി​നാ​ര്‍ ഫ്‌​ലോ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​സ​ജ്ജ​മാ​ണെ​ന്നും ആ​ശു​പ​ത്രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ല്‍, അ​സി​. ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റോ ആ​ന്‍റണി പെ​രു​മ്പ​ള്ളി​ത്ത​റ എ​ന്നി​വ​ര്‍​ അ​റി​യി​ച്ചു.