പൊ​ടി​ശ​ല്യം രൂക്ഷം: മാസ്ക് നല്കി പ്രതിഷേധം
Tuesday, October 22, 2024 7:32 AM IST
തു​റ​വൂ​ർ: തു​റ​വൂ​ർ-അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ വേ​റി​ട്ടൊ​രു പ്ര​തി​ഷേ​ധ​വു​മാ​യി യു​വാ​ക്ക​ൾ. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണം ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

എ​ഐ​വൈ​എ​ഫ് ച​ന്തി​രൂ​ർ മേ​ഖ​ല ക​മ്മി​റ്റി ന​ട​ത്തി​യ സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണം സി​പി​ഐ അ​രൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​പി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ​രീ​തി​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും മാ​സ്ക് വി​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ഐ​വൈ​എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​പി. അ​നീ​ഷ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം വി.​എ​ൻ. അ​ൽ​ത്താ​ഫ്, മേ​ഖ​ല ക​മ്മി​റ്റി അം​ഗം, വി.​ബി. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.