ആ​ത്മീ​യ വ​ള​ർ​ച്ച​യി​ലൂ​ടെ നി​ത്യ​ജീ​വ​ൻ പ്രാ​പി​ക്കാൻ ക​ഴി​യ​ണം: മാ​ർ തി​മോ​ത്തി​യോ​സ്
Monday, October 21, 2024 5:08 AM IST
ചെങ്ങ​ന്നൂ​ര്‍: കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​വാ​നും ആ​ത്മീ​യ വ​ള​ര്‍​ച്ച​യി​ലൂ​ടെ നി​ത്യ​ജീ​വ​ന്‍ പ്രാ​പി​ക്കു​വാ​നും വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ന്‍ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും സാ​മൂ​ഹ്യ തി​ന്മ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ബോ​ധ​വ​ത്കര​ണം ന​ട​ത്ത​ണ​മെ​ന്നും മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ചെ​ങ്ങ​ന്നൂ​ര്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ്.

വെ​ണ്മ​ണി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ഇ​ട​വ​ങ്കാ​ട് ഡി​സ്ട്രി​ക്ട് സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സ്ട്രി​ക്ട് പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ബു ഫി​ലി​പ്പ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ഷ​നാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി സി. ​ഫി​ലി​പ്പ്, ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​വി​മ​ല്‍ മാ​മ്മ​ന്‍ ചെ​റി​യാ​ന്‍, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് ഉ​മ്മ​ന്‍, ഫാ. ​ടി​ജു ഏ​ബ്ര​ഹാം, ഫാ.​ജി​യോ എം. ​സോ​ള​മ​ന്‍, ഡി​സ്ട്രി​ക്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി പ​ട്ട​രു​മ​ഠം, സെ​ക്ര​ട്ട​റി ഏ​ലി​ക്കു​ട്ടി ജോ​ര്‍​ജ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി എ.​ജി യോ​ഹ​ന്നാ​ല്‍, സൂ​സി സോ​ള​മ​ന്‍, റെ​യ്ച്ച​ല്‍ രാ​ജ​ന്‍, മ​റി​യാ​മ്മ ചെ​റി​യാ​ന്‍, സു​നി​ല്‍ സി ​വ​ര്‍​ഗീ​സ്, ഷൈ​നി റെ​ജി, ജി​ന്‍​സി യോ​ഹ​ന്നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​വ​ര്‍, സ​ഹ​പാ​ഠ്യ മ​ത്സ​ര വി​ജ​യി​ക​ള്‍, മ​ത്സ​ര പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് വി. ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ക്ലാ​സി​ന് വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബെ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ജി​ഷ തോ​മ​സ് നേ​തൃ​ത്വം ന​ല്കി.


സ​മ്മേ​ള​ന​ത്തി​ന് ഡി​സ്ട്രി​ക്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഏ​ബ്ര​ഹാം മാ​ത്യു വീ​ര​പ്പ​ള്ളി​ല്‍, സി​ബി മ​ത്താ​യി, ഡോ.​മ​നോ​ജ് ചാ​ക്കോ, തോ​മ​സ് വി. ​ജോ​ണ്‍, പി.​വി. ഏ​ബ്ര​ഹാം, രാ​ജു കോ​ശി ജോ​ണ്‍, തോ​മ​സ് ശ​മു​വേ​ല്‍, ഇ​ട​വ​ക ട്ര​സ്റ്റി വി.​ജി. സ​ണ്ണി, ആ​നി.​കെ. തോ​ട്ടു​പു​റം, സാ​ലി ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ സ​ഭാ ഗു​രു​ര​ത്‌​നം ഫാ. ​ടി.​ജെ ജോ​ഷ്വാ, മ​റ്റു വൈ​ദി​ക​ര്‍, സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ വേ​ര്‍​പാ​ടി​ല്‍ യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നപ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഡി​സ്ട്രി​ക്ട് സ​ഹ​പാ​ഠ്യ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ചെ​റി​യ​നാ​ട് എം​ജി​എം സ​ണ്‍​ഡേ സ്‌​കൂ​ള്‍ നേ​ടി. ര​ണ്ടാം സ്ഥാ​നം ബു​ധ​നൂ​ര്‍ സെ​ന്‍റ് ഏ​ലി​യാ​സ് സ​ണ്‍​ഡേ​സ്‌​കൂ​ളും, ഇ​ട​വ​ങ്കാ​ട് സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ​സ്‌​കൂ​ളും പ​ങ്കി​ട്ടു. പാ​ഠ്യ​വ​ിഷ​യ​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ബു​ധ​നൂ​ര്‍ സെ​ന്‍റ് ഏ​ലി​യാ​സ് സ​ണ്‍​ഡേ​സ്‌​കൂ​ള്‍, വെ​ണ്മ​ണി സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.