വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധം; ച​മ്പ​ക്കു​ള​ത്ത് മോ​ക്ഡ്രി​ല്‍ 25ന്
Tuesday, October 22, 2024 7:32 AM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദു​ര​ന്ത തയാറാ​ടെ​പ്പും കാ​ര്യ​ശേ​ഷി​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​മ്പാ ന​ദീ​ത​ട ജി​ല്ല​ക​ളി​ല്‍ റീ ​ബി​ല്‍​ഡ് കേ​ര​ള പ്രോ​ഗ്രം ഫോ​ര്‍ റി​സ​ള്‍​ട്ട്‌​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ല, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക്ഡ്രി​ല്ലു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, കൈ​ന​ക​രി, പു​ളി​ങ്കു​ന്ന്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മോ​ക്ക് ഡ്രി​ല്‍ പ​രി​ശീ​ല​നം 25ന് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നാം വാ​ര്‍​ഡി​ലെ നെ​ടു​മു​ടി ബോ​ട്ടുജെ​ട്ടി​ക്കു സ​മീ​പം 2.30ന് ന​ട​ത്തും.


മുന്നോടിയായി ആ​സൂ​ത്ര​ണ യോ​ഗം ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്നു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് ത​ഹ​സീ​ല്‍​ദാ​ര്‍ സു​ധി പി.ഡി. സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ്രേം​ജി, കി​ല അ​സി​. പ്ര​ഫ. മോ​നി​ഷ് ജോ​സ്, ജി​ല്ലാ ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ട​നാ​ട് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡെ. ​ത​ഹ​സീ​ല്‍​ദാ​ര്‍ പ്ര​ദീ​പ്, നെ​ടു​മു​ടി, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.