കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വാ​യ്പ എ​ഴു​തി​ത്ത​ള്ളി
Monday, October 21, 2024 5:08 AM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ എ​ൻ​എ​സ്​ഡിപിവഴി​യു​ള്ള ഭ​വ​നവാ​യ്പ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി ആ​ധാ​രം തി​രി​കെ ന​ൽ​കി​യ​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ശ്വാ​സ​ത്തി​ൽ. 1999- 2000 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി വാ​യ്പ എ​ടു​ത്ത​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ച​ത്.

640 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 23,700 രൂ​പ വീ​ത​മാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. 8,700 രൂ​പ ന​ഗ​രവി​ഹി​ത​വും കെ​യു​ആ​ർ​ഡി​എ​ഫ്സി ലോ​ൺ 15,000 രൂ​പ​യും ചേ​ർ​ത്താ​ണ് 23,700 രൂ​പ അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭ സി​ഡി​എ​സു​മാ​യു​ള്ള ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 96 ല​ക്ഷം രൂ​പ​യാ​ണ് വാ​യ്പയെ​ടു​ത്ത​ത്. ഗു​ണ​ഭോ​ക്താ​ക്കൾ 143 ​രൂ​പ വീ​തം 180 ത​വ​ണ​യി​ൽ അ​ട​ച്ചുതീ​ർ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

എ​ന്നാ​ൽ, തി​രി​ച്ച​ട​വി​ൽ മു​ട​ക്കം വ​ന്ന​തോ​ടെ പ​ലിശ​യും പി​ഴ​പ്പ​ലി​ശ​യും ചേ​ർ​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ഓ​രോ​രുത്ത​ർ​ക്കും ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​യി​രു​ന്നു.1,27,64,346 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണമെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി 31,11,152 രൂ​പ ന​ഗ​ര​സ​ഭ തി​രി​ച്ച​ട​ച്ചു. പ​ലി​ശ​യും പി​ഴപ്പ​ലി​ശ​യും ഒ​ഴി​വാ​ക്കിത്തര​ണ​മെ​ന്നു കാ​ണി​ച്ച് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രിനെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ തി​രി​ച്ച​ട​ച്ച തു​ക, മു​ത​ലി​ൽ തീ​ർ​പ്പാ​ക്കി ബാ​ക്കി വ​രു​ന്ന പ​ലി​ശയും ​പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ധാരം ​തി​രി​കെ ന​ൽ​കാ​ൻ സ​ർ​ക്കാരി​ൽനി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ധാ​രം തി​രി​കെ ന​ൽ​കി.

130ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ന​ഗ​ര​സഭ​യു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ പി. ​ശ​ശി​ക​ല പ​റ​ഞ്ഞു.