ന​വീ​ന്‍ ബാ​ബു ഭ​ര​ണ​കൂ​ട​ അ​ഹം​ഭാ​വ​ത്തി​ന്‍റെ ഇ​ര: അ​നൂ​പ് ജേ​ക്ക​ബ്
Monday, October 21, 2024 5:08 AM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ല്‍ അ​ധി​കാ​രത്തു​ട​ര്‍​ച്ച​യാ​യി ഇ​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഹം​ഭാ​വ​ത്തി​ന്‍റെ ഇ​ര​യാ​ണ് ന​വീ​ന്‍ ബാ​ബു. ഇ​ട​തു സ​ഹ​യാ​ത്രി​ക​ര്‍​ക്കുപോ​ലും നീ​തി ല​ഭി​ക്കാ​ത്ത ഭ​ര​ണമാ​ണ് ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റേത്. സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കും ഭ​ര​ണ സ്തം​ഭ​ന​ത്തി​നും എ​തി​രേയു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം.

പി.​പി. ദി​വ്യ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ല്‍ യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .


യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ ജോ​സ​ഫ് അ​ധ്യക്ഷ​ത വ​ഹി​ച്ചു, പാ​ര്‍​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു വ​ലി​യ​വീ​ട​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ .​ആ​ര്‍ .ഗി​രി​ജ​ന്‍, പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡന്‍റുമാ​രാ​യ ത​ങ്ക​ച്ച​ന്‍ വാ​ഴ​ച്ചി​റ, ആ​ര്‍.​ രാ​ജ​ശേ​ഖ​ര​ന്‍പി​ള്ള തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.