ശു​ദ്ധ​ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്ന് ജ​ല അ​ഥോ​റി​റ്റി
Monday, October 21, 2024 4:51 AM IST
ചെങ്ങ​ന്നൂ​ര്‍: ജ​ല അ​ഥോ​റി​റ്റി ചെ​ങ്ങ​ന്നൂ​ര്‍ സെ​ക‌്ഷ​ന്‍ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ല്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ദ്ധ​ജ​ലം കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി പ​രി​മി​തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​വേ​ലി​ക്ക​ര അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ജ​ല​മോ​ഷ​ണം, ജ​ല​ദു​രു​പ​യോ​ഗം എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ കു​റ​ഞ്ഞ​ത് 25,000 രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കും.

ചെ​ടി ന​ന​യ്ക്കു​ക, വാ​ഹ​നം ക​ഴു​കു​ക, പൈ​പ്പു​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലേ​ക്ക് ഇ​ടു​ക, പൈ​പ്പ് ലൈ​നി​ല്‍ മോ​ട്ടോ​ര്‍ ഘ​ടി​പ്പി​ക്കു​ക, മീ​റ്റ​റി​ല്‍ കൃ​ത്രി​മം കാ​ണി​ക്കു​ക തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 1916, 0479 2303264, 0479 2453035, 8547638527 എ​ന്നി​വ​യി​ല്‍ അ​റി​യി​ക്ക​ണം.

വെ​ള്ള​ത്തി​ന്‍റെ ദു​രു​പ​യോ​ഗം കൂ​ടി​യ​തോ​ടെ പാ​ണ്ഡ​വ​ന്‍ പാ​റ, പു​ലി​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ള​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ജ​ല അ​ഥോ​റി​റ്റി. കു​ടി​വെ​ള്ളം മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഉ​പ​ഭോ​ഗം കൂ​ടും. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​മ്പു ചെ​യ്യു​ന്ന വെ​ള്ളം ഉ​യ​ര്‍​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ പൈ​പ്പി​ലെ​ത്തു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​ത്.


അ​തേ​സ​മ​യം പു​തി​യ ഗാ​ര്‍​ഹി​ക ക​ണ​ക‌്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണ​മി​ല്ല. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ നൂ​റ്റ​വ​ന്‍ പാ​റ​യി​ലും കി​ണ​റി​ല്ലാ​ത്ത​തി​നാ​ല്‍ നൂ​റ്റ​വ​ന്‍പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍നി​ന്നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് ആ​ശ്ര​യം. നൂ​റ്റ​വ​ന്‍പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ല്‍ നേ​രി​യ ക​ല​ക്ക​ലു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.