പ​ള്ള​ത്തു​പ​ടി-​ക​ളീ​ക്ക​ൽ​പ്പ​ടി റോ​ഡ്; യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു
Tuesday, October 22, 2024 7:31 AM IST
ചെങ്ങ​ന്നൂ​ര്‍: തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഡ് 13ഉം ​പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലൂ​ടെ​യും ക​ട​ന്നുപോ​കു​ന്ന പ​ള്ള​ത്തു​പ​ടി ക​ളീ​ക്ക​ല്‍​പ്പ​ടി റോ​ഡ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കും. റോ​ഡ് ത​ക​ര്‍​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ര​ണ്ടു പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന 525 മീ​റ്റ​ര്‍ നീ​ള​വും 18 അ​ടി വീ​തി​യു​മു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. പ്ര​ള​യ​ത്തി​നുശേ​ഷ​മാ​ണ് റോ​ഡ് ഇ​ത്ര​യും താ​റു​മാ​റാ​യ​ത്.

ടാ​റും മെ​റ്റ​ലും​പൂ​ര്‍​ണമാ​യും ഇ​ള​കി ചെ​മ്മ​ണ്‍​പാ​ത​യ്ക്കു സ​മ​മാ​ണ് റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്ത് അ​വ​സ്ഥ. പാ​ണ്ട​നാ​ട്ടി​ല്‍നി​ന്നും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് കാ​ല്‍​ന​ട​യാ​യും സൈ​ക്കി​ളി​ലും തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലേ​ക്കും ശ്രീ ​അ​യ്യ​പ്പ​കോ​ള​ജി​ലേ​ക്കും ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

ദി​വ​സേ​ന സ്‌​കൂ​ള്‍ ബ​സു​ക​ളു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന റോ​ഡാ​ണി​ത്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ കു​ഴി ഏ​തെ​ന്ന​റി​യാ​തെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.


തി​രു​വ​ന്‍​വ​ണ്ടൂ​ര്‍, തി​രു​വ​ല്ല, ക​ല്ലി​ശേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​റ്റ് സ്വ​കാ​ര്യസ്ഥാ​പ​ന​ങ്ങ​ള്‍, വി​വി​ധ ദേവാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​തി​നു​ള്ള ഏ​ക മാ​ര്‍​ഗ​മാ​ണി​ത്. റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ള്‍​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടും നാ​ളി​തു​വ​രെ​യാ​യി​ട്ടും ഫ​ലം ക​ണ്ടി​ല്ല​ന്ന് പ​റ​യു​ന്നു.

അ​ടി​യ​ന്തര​മാ​യി റോ​ഡ് പു​ന​ര്‍​നി​ര്‍​മിക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യക​ക്ഷി​ക​ളും സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി.