നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നാ​യി ജ​ന​സ​ഭ ഇ​ന്ന്
Monday, October 21, 2024 4:51 AM IST
ചാ​രും​മൂ​ട്: ചാ​രും​മൂ​ട് : നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ന് സ​മീ​പം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നാ​യി ലെ​പ്ര​സി സാ​നി​റ്റോ​റി​യം വ​ള​പ്പി​ൽ നി​ന്ന് 1.73 ഏ​ക്ക​ർ ഭൂ​മി അ​ധി​ക​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ഒ​ന്നി​ക്കു​ന്ന ജ​ന​സ​ഭ ഇ​ന്ന് ന​ട​ക്കും.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നാ​യി സാ​നി​റ്റോ​റി​യം വ​ള​പ്പി​ൽ ത​ന്നെ അ​ധി​ക ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ​ല​ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ജ​ന​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഐ​ടി​ബി​പി ക്യാ​മ്പി​ൽ നി​ന്ന് 1.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ റ​വ​ന്യൂ പു​റ​മ്പോ​ക്കി​ൽ 1.73 ഏ​ക്ക​ർ ഭൂ​മി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും, കേ​ന്ദ്ര പി​ഡ​ബ്ല്യു​ഡി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ഈ ​സ്ഥ​ലം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് സ്ഥ​ലം പ​രി​ശോ​ധി​ച്ച സം​ഘ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.


ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 മ​ണി​ക്ക് ഐ​ടി​ബി​പി ക്യാ​മ്പി​ന് കി​ഴ​ക്കു​വ​ശ​മാ​ണ് ജ​ന​സ​ഭ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, സൈ​നി​ക, അ​ർ​ദ്ധ-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​രും അ​ട​ക്കം, വി​ദ്യാ​ല​യ സ്ഥാ​പ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ല​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.