വി​.എ​സിന്‍റെ 101-ാം ജ​ന്മ​ദി​ന​ം ആഘോ​ഷി​ച്ചു
Monday, October 21, 2024 4:51 AM IST
അന്പ​ല​പ്പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര നാ​യ​ക​നു​മാ​യ വി .എ​സ്. അ​ച്യുതാ​ന​ന്ദ​ന്‍റെ 101 -ാം ജ​ന്മ​ദി​ന​ം ആ​ഘോ​ഷി​ച്ചു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​.എ​സി​ന്‍റെ പ​റ​വൂ​രി​ലെ വേ​ലി​ക്ക​ക​ത്തു വീ​ട്ടി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും ഇ​ത്ര​മാ​ത്രം ജ​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ക​യും നെ​ഞ്ചേ​റ്റു​ക​യും ചെ​യ്ത അ​തു​ല്യ​നാ​യ നേ​താ​വാ​ണ് വി​എ​സ് എ​ന്ന് നാ​സ​ർ പ​റ​ഞ്ഞു.


എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ആ​ർ. രാ​ഹു​ൽ, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ ​മോ​ഹ​ൻ കു​മാ​ർ, വി. ​കെ. ബൈ​ജു, സി. ​ഷാം​ജി, എ.​പി. ഗു​രു​ലാ​ൽ, പി. ​ജി. സൈ​റ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. പി. ​വി​ദ്യാ​ന​ന്ദ​ൻ, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ തുടങ്ങിയവർ പ്രസംഗിച്ചു.