തു​ള്ള​ൽ ക​ലാ​കാ​ര​ൻ ഏ​വൂ​ർ ദാ​മോ​ദ​ര​ൻ​നാ​യ​രെ അ​നു​സ്മ​രി​ച്ചു
Monday, October 21, 2024 5:08 AM IST
കാ​യം​കു​ളം: തു​ള്ള​ൽ ക​ലാ​കാ​ര​ൻ ഏ​വൂ​ർ ദാ​മോ​ദ​ര​ൻ​നാ​യ​രു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡുദാ​ന​വും സം​ഘ​ടി​പ്പി​ച്ചു . മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഏ​വൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​വൂ​ർ ദാ​മോ​ദ​ര​ൻ​നാ​യ​ർ അ​വാ​ർ​ഡ് പ്ര​ഭാ​ക​ര​ൻ പു​ന്ന​ശേരി​ക്ക് യു.​ പ്ര​തി​ഭ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ചു.

മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​ അം​ബു​ജാ​ക്ഷി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്.​ ബാ​ബു​ജാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ന്തോ​ഷ്, കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​മ​പു​രം ച​ന്ദ്ര​ബാ​ബു, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ഡ്വ.​ഡി.​ സ​ന​ൽ​കു​മാ​ർ, മ​ണി വി​ശ്വ​നാ​ഥ് തുട ങ്ങിയവർ പ്രസംഗിച്ചു.