പ്ര​തി​ഷേ​ധ​സ​മ​രം​ ന​ട​ത്തി
Tuesday, October 22, 2024 7:32 AM IST
ഹ​രി​പ്പാ​ട്: വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ.​ ഷാ​ന​വാ​സും മെ​ംബര്‍ എം.​ ജ​ഗേ​ഷും പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് എ​ട​ത്വ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ കാ​ലി​പ്പാത്ര​വു​മാ​യാണ് സ​മ​രം ന​ട​ത്തി​യ​ത്.

ഷെ​ഡ്യൂ​ള്‍​ലി​ന്‍റെ മ​റ​വി​ലെ അ​ന​ധി​കൃ​ത​പ​മ്പിം​ഗ് അ​വ​സാ​നി​പ്പി​ക്കു​ക, 24 മ​ണി​ക്കൂ​റും പ​മ്പ് ഓ​പ്പ​റേ​റ്റ​റ​ന്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക, എ​ല്ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ല്യ ​പ്രാ​ധാ​ന്യ​ത്തോ​ടെ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.


ആ​വ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ നി​വേ​ദ​നം വാ​ട്ട​ര്‍ അഥോറി​റ്റി അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​യി​പ്പാ​ട് പ​മ്പ്ഹൗ​സി​നു മു​ന്നി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്ന് പി.​എ. ഷാ​ന​വാ​സും എം. ​ജ​ഗേ​ഷും പ​റ​ഞ്ഞു.