വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ല്‍
Thursday, October 17, 2024 12:46 AM IST
തു​റ​വൂ​ര്‍: പ​ട്ടാ​പ്പ​ക​ല്‍ കാ​ല്‍ ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലെ സ്വ​ര്‍​ണ​മാ​ല സ്‌​കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ത്ത പ്ര​തി പി​ടി​യി​ല്‍. ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി അ​ന്‍​സാ​ര്‍ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. തു​റ​വൂ​ര്‍ നാ​ലാം വാ​ര്‍​ഡ് ആ​ല​യ്ക്കാ​പ​റ​മ്പ് കോ​ലോ​ത്തു​പ​റ​മ്പ് ആ​നി(68)​യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്. തു​റ​വൂ​ര്‍ മ​ഹാ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം തെ​ക്കേ മ​തി​ലി​ന​രി​കി​ലെ റോ​ഡി​ല്‍ ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ വീ​ട്ടി​ലെ ജോ​ലി ക​ഴി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക്‌​ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ല്‍ അ​രി​കി​ലെ​ത്തി​യ ഇ​യാ​ള്‍ മു​തു​കി​ല്‍ പു​ഴു ഇ​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തു കേ​ട്ടു പു​റ​കി​ലോ​ട്ടു തി​രി​യു​ന്ന​തി​നി​ടെ മാ​ല​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടു ക്ഷേ​ത്ര ഊ​ട്ടു​പു​ര​യി​ലെ പാ​ച​ക​ക്കാ​ര​ന്‍ മു​ര​ളി ഇ​യ്യാ​ളെ ത​ട​ഞ്ഞുപി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സ്‌​കൂ​ട്ട​ര്‍ വെ​ട്ടി​ച്ചു മാ​റ്റി അ​തി​വേ​ഗ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു.


റോ​ഡി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ ആ​നി​യെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെതു​ട​ര്‍​ന്ന് തു​റ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ​തോ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്.