ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Tuesday, October 15, 2024 12:20 AM IST
ചേ​ർ​ത്ത​ല: ആ​ത്മീ​യ യാ​ത്രാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​ധ്യവ​യ​സ്ക​ൻ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ല​ടി​വി​ള കി​ഴ​ക്കേ​തി​ൽ ക​മ​റു​ദ്ദീ​ൻ (59) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല മ​തി​ല​കം ജം​ഗ്ഷ​നു തെ​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 10.30 നാ​യി​രു​ന്നു അ​പ​ക​ടം.

ഒ​റ്റ​പ്പാ​ല​ത്തി​ലേ​ക്ക് ആ​ത്മീ​യ യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വാ​ഹ​നം നി​ർ​ത്തി. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നുശേ​ഷം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ക​മ​റു​ദ്ദീ​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ത്സ്യ​വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ഷം​ല. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ൻ​സി. മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.