വ്യാ​ജ സ്വ​ര്‍​ണം: വ്യാ​പാ​രി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം
Wednesday, October 16, 2024 11:01 PM IST
ആ​ല​പ്പു​ഴ: വ്യാ​ജ 916 ഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്ത സ്വ​ര്‍​ണാ​ഭ​ര​ണം ക​ട​ക​ളി​ല്‍ വി​ല്പ​ന​ക്കുവ​രു​ന്ന​ത് ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ൻഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞദി​വ​സം​ മു​ല്ല​യ്ക്ക​ലി​ലെ ഒ​രു സ്വ​ര്‍​ണാ​ഭ​ര​ണ ശാ​ല​യി​ല്‍ വി​ല്പ​നയ്​ക്കാ​യി കൊ​ണ്ടുവ​ന്ന സ്വ​ര്‍​ണം വ്യാ​പാ​രി വി​ല​യ്ക്കെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ്യാ​ജ സ്വ​ര്‍​ണ​മാ​യി​രു​ന്നു.

ലോ​ട്ട​സ് എ​ന്ന പേ​രി​ലു​ള്ള ചെ​യി​നാ​ണ് വി​ല്പ​ന​ക്ക് കൊ​ണ്ടു​വ​ന്ന​ത്. വ്യാ​പാ​രി​ക​ള്‍ വ്യാ​ജ സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ വ​രു​ന്ന​വ​രെ പോ​ലീ​സി​ല്‍ അ​റി​യി​ക്ക​ണം. വ്യാ​ജ സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ വ​ന്ന വ്യ​ക്തി​യു​ടെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് കൈ​മാ​റും. വ്യാ​ജ സ്വ​ര്‍​ണം വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെന്നും ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ൻഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ പു​ന്ന​യ്ക്ക​ലും സെ​ക്ര​ട്ട​റി കെ. ​നാ​സ​റും അ​റി​യി​ച്ചു.