ഇ​ന്ത്യ​ക്കുവേ​ണ്ടി മെ​ഡ​ലു​ക​ള്‍ നേ​ടി അ​ല​ന്‍ ഷാ​ജി
Wednesday, October 16, 2024 11:01 PM IST
എ​ട​ത്വ: ഹോം​ങ്കോ​ങ്ങി​ല്‍​ന​ട​ന്ന ഡ്രാ​ഗ​ണ്‍ ബോ​ട്ട് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കുവേ​ണ്ടി മെ​ഡ​ലു​ക​ള്‍ നേ​ടി പ​ച്ച ചെ​ക്കി​ടി​ക്കാ​ടു ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​കോ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷാ​ജി. 200 മീ​റ്റ​ര്‍, 500 മീ​റ്റ​ര്‍ ഇ​ന​ങ്ങ​ളി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​ണ് അ​ല​ന്‍.

പു​റ​ക്കാ​ടു പ​ഞ്ചാ​യ​ത്തി​ല്‍ ആ​റാം വാ​ര്‍​ഡി​ല്‍ ഷാ​ജി ഭ​വ​ന​ത്തി​ല്‍ ഷാ​ജി​യു​ടെ​യും റി​നി​യു​ടെ​യും മ​ക​നാ​ണ.് സ്‌​കൂ​ളി​നു മാ​ത്ര​മ​ല്ല ആ​ല​പ്പു​ഴയ്ക്കു ത​ന്നെ അ​ഭി​മാ​നി​ക്ക​ത്ത​ക്ക​നേ​ട്ട​മാ​ണ് ഇ​തെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചു​ള​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍, അ​ധ്യാ​പി​ക റ്റെ​സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നു പി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ അ​ല​നു സ്വീ​ക​ര​ണം ന​ല്‍​കും.