ഡിജിറ്റൽ സാക്ഷരത കൈവരിച്ച് ചേപ്പാട് പഞ്ചായത്ത്
1461489
Wednesday, October 16, 2024 6:02 AM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. വിശ്വപ്രസാദ്, ഡി.കൃഷ്ണകുമാർ, വിജയകുമാരി പഞ്ചായത്തംഗങ്ങളായ ഐ. തമ്പി, മണിലേഖ, സനിൽകുമാർ, ജാസ്മിൻ, ഷൈനി, ബിന്ദു ശിവാനന്ദൻ, തുളസി പഞ്ചായത്ത് സെക്രട്ടറി ജോൺസൺ ടി.ജെ എന്നിവർ പ്രസംഗിച്ചു.