സിപിഐയില്‍ കൂട്ടരാജി
1460857
Monday, October 14, 2024 2:48 AM IST
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേരാണ് സിപിഐവിട്ടത്. ഇവരെല്ലാം സിപിഎമ്മില്‍ ചേര്‍ന്നു. ഇവരെ സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസറിന്റെ നേതൃത്വത്തില്സ്വീകരിച്ചു. നേരത്തേ സിപിഎംവിട്ട് സിപിഐയില്‍ ചേര്‍ന്ന ഏതാനുംപേരും തിരികെ എത്തിയവരില്‍ ഉണ്ടെന്നു പറയുന്നു.
ഏരിയ നേതൃത്വത്തോടുള്ള എതിര്‍പ്പാണ് സിപിഐ വിടാന്‍ കാരണമെന്നാണ് രാജിവച്ചവര്‍ പറയുന്നത്. എന്നാല്‍ സംഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങവേയാണ് രാജി എന്നു സിപിഐ പ്രാദേശിക നേതൃത്വം പറഞ്ഞു.