കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്കു തുടക്കം
1461081
Tuesday, October 15, 2024 12:20 AM IST
കായംകുളം: വിദ്യാ൪ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികൾ സമന്വയിക്കുന്ന കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലുള്ള മത്സരത്തിൽ 128 ഇനങ്ങളിലായി 1003 കുട്ടികൾ പ്രവൃത്തിപരിചയമേളയിലും 38 ഇനങ്ങളിലായിട്ട് 600ൽപരം കുട്ടികൾ ഗണിതമേളയിലും ഐടി 9 ഇനങ്ങളിലായിട്ട് 160ൽപരം കുട്ടികളും സോഷ്യൽ സയൻസ് 18 ഇനങ്ങളിലായിട്ട് 200 കുട്ടികളും പങ്കെടുക്കുന്നുണ്ട്.
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വാർഡ് കൗൺസിലർ പുഷ്പദാസിന്റെ അധ്യക്ഷതയിൽ കായംകുളം നഗരസഭാ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആദർശ് മുഖ്യപ്രഭാഷണം നടത്തി. എഇഒ സിന്ധു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എച്ച്എം സിസ്റ്റർ ദീപ്തി, ഗവ. ബോയ്സ് ഹൈസ്കൂൾ എച്ച്എം ശശി കഞ്ഞികാവിൽ, പിടിഎ പ്രസിഡന്റ് ടിഎംഎ ഫാറൂഖ് സഖാഫി, അനിൽകുമാർ, ഗോപികൃഷ്ണൻ, ഗോകുൽ, മുജീബ്, ഡോ. അനസ്, വിഷ്ണു സി.വി, കൺവീനർ രഘുകുമാർ എന്നിവർ പ്രസംഗിച്ചു.