മാര്‍ ജയിംസ് കാളാശേരിയുടെ ചരമവാര്‍ഷികം 26ന്
1461494
Wednesday, October 16, 2024 6:02 AM IST
ചങ്ങനാശേരി: ബിഷപ് മാര്‍ ജയിംസ് കാളാശേരിയുടെ 75-ാമത് ചരമവാര്‍ഷിക അനുസ്മരണം 26ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടക്കും. രാവിലെ ഏഴിന് മര്‍ത്തമറിയം കബറടക്ക പള്ളിയില്‍ വിശുദ്ധകുര്‍ബാന, ഓപ്പീസ്, അനുസ്മരണ സമ്മേളനം, അവാര്‍ഡ്ദാനം, ആദരിക്കല്‍ എന്നിവര്‍ നടക്കും.
കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല്, ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ഗ്ലോബല്‍ സെകട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപത സെകട്ടറി സൈബി അക്കര, കെ.എസ്. ആന്റണി, ബാബു വള്ളപ്പുര, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.