നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
1461493
Wednesday, October 16, 2024 6:02 AM IST
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മനക്കോടം ആലുങ്കൽ മുറിയനാട് കുന്നേൽ മനോഹരന്റെ (റാവുട്ടൻ) മകൻ തേജസ് (27) ആണ് മരിച്ചത്. മനക്കോടത്ത് തിങ്കളാഴ്ച രാത്രി 11 നാണ് അപകടം. തേജസ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശിനു പരിക്കേറ്റു. തേജസ് ടാങ്കർ ലോറി ഡ്രൈവറാണ്. അമ്മ മിനി. സഹോദരി പൂജ. സംസ്കാരം നടത്തി.