ഉ​ള​വ​യ്പ് കാ​ർ​ണി​വ​ൽ ഭാ​ര​വാ​ഹി​ക​ൾ
Tuesday, October 15, 2024 12:20 AM IST
പൂ​ച്ചാ​ക്ക​ൽ: ഉ​ള​വ​യ്പ് കാ​യ​ൽ കാ​ർ​ണി​വ​ൽ ന​ട​ത്തി​പ്പി​ന്‍റെ സം​ഘാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​ട​ൻ സ​ന്ദീ​പ് മോ​ഹനനെ ക്യു​റേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ത്തുവ​ർ​ഷം മു​ൻ​പ് ഉ​ള​വ​യ്പ് ഗ്രാ​മീ​ണ​ർ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​യ​ൽ കാ​ർ​ണി​വ​ൽ ഇ​ന്ന് കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ക​ഴി​ഞ്ഞാ​ൽ വ​ലി​യ പ​പ്പാ​ഞ്ഞി നി​ർ​മി​ക്കു​ന്ന മ​റ്റാ​രു ആ​ഘോ​ഷ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കാർണിവൽ ദി​വ​സം ഗ്രാ​മ​ത്തി​ലെ അ​മ്മ​മാ​ർ ക​പ്പ​യും ക​ക്ക​യും പാ​കം ചെ​യ്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കു​ന്ന പ​തി​വും കാ​ർ​ണി​വ​ലി​ലു​ണ്ട്.

നാ​ഷ​ണ​ൽ ജി​യോ​ഗ്ര​ഫി ചാ​ന​ൽ ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച സൂ​ര്യാ​സ്ത​മ​യം ദൃ​ശ്യ​മാ​കു​ന്ന തീ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇ​ട​മാ​ണ് ഉ​ള​വ​യ്പ്. ര​ണ്ടു ദി​വ​സം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​യ​ൽ കാ​ർ​ണി​വ​ൽ പ​ത്ത്-​എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 30, 31 തി​യ​തി​ക​ളി​ലാ​യി ഉ​ള​വ​യ്പ് കാ​യ​ൽ തീ​ര​ത്ത് കാ​ർ​ണി​വ​ൽ ന​ട​ക്കും. സ​ണ്ണി മാ​ധ​വ​ൻ (ചെ​യ​ർ​മാ​ൻ), ന​യ​ന ബി​ജു (വൈ​സ് ചെ​യ​ർ​മാ​ൻ), സ​ഫി​ൻ പി. ​രാ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) ര​ജി​മോ​ൻ ടി.​കെ (ജോ. ക​ൺ​വീ​ന​ർ), സ​ന്ദീ​പ് രാ​ജ് (ട്ര​ഷ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.