പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
1461487
Wednesday, October 16, 2024 6:02 AM IST
ചേർത്തല: ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ നടന്ന കൃതജ്ഞതാബലിക്ക് ജൂബിലേറിയന് ഫാ. തോമസ് കണ്ണാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഡോ. ജോസ് പുതിയേടത്ത് സന്ദേശം നല്കി. തുടർന്ന് സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന അനുമോദനയോഗം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഫാ. ആന്റണി ഇരവിമംഗലം, ഫാ. ഐസക് ഡാമിയൻ പൈനുങ്കല്‍, അങ്കമാലി സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് തോമസ്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, ഇടവക വൈസ് ചെയർമാൻ തോമസ് വർഗീസ് തെക്കേമങ്കുഴിക്കരി, സിസ്റ്റര്‍ എയ്ഞ്ചൽ റോസ്, സിസ്റ്റര്‍ ബിൻസി ജോൺ കണ്ണാട്ട്, സിസ്റ്റര്‍ ലീമ റോസ് കണ്ണാട്ട് എന്നിവർ പ്രസംഗിച്ചു. ജോസ് കണ്ണാട്ട് സ്വാഗതവും ഫാ. ജിബിൻ കണ്ണാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടിയും സ്നേഹവിരുന്നും നടന്നു. കോക്കമംഗലം പരേതരായ കെ.സി. ജോണിന്റെയും ചിന്നമ്മയുടെയും മകനാണ് ഫാ. തോമസ് കണ്ണാട്ട്.