റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
1461080
Tuesday, October 15, 2024 12:20 AM IST
ആലപ്പുഴ: ജനറൽ ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി ലോക പാലിയേറ്റീവ് ദിനാചരണം നടത്തി. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പാലിയേറ്റീവ് രോഗികൾക്കായി നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത എ.എസ്. നിർവഹിച്ചു.
ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ നഗരസഭ ക്ഷേമകാര്യ വികസന സമിതി ചെയർമാൻ നസീർ പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
സൂപ്രണ്ട് ഡോ. സന്ധ്യ.ആർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ, ആർഎംഒ ഇൻ ചാർജ് ഡോ. സെൻ പി.എ, എആർഎംഒ ഡോ. പ്രിയദർശൻ സി.പി., പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രപ്രസാദ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. അജി സരസൻ, സെക്രട്ടറി ജയൻ സുശീലൻ, റോട്ടറി ക്ലബ്ബ് ജില്ലാ അഡ്വൈസർ ബേബി കുമാരൻ, റോട്ടറി ക്ലബ്ബ് അംഗങ്ങളായ പി.ജെ. സുരേഷ്, അനിൽകുമാർ, ജെ. വെങ്കിടാചലം, ലേ സെക്രട്ടറി ടി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.