സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ
1461089
Tuesday, October 15, 2024 12:20 AM IST
ആലപ്പുഴ: സ്കൂൾ പാചകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി ) ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി തുച്ഛവേതനത്തിനു പണിയെടുക്കുന്ന സ്കൂൾ പാചകത്തൊഴിലാളികളെ ഒഴിവാക്കി പകരം പിൻവാതിൽ നിയമനം നടത്താനുള്ള നീക്കം ചെറുത്തു പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി പി.ജി. മോഹനൻ സംഘടനാ റിപ്പോർട് അവതരിപ്പിച്ചു. അഡ്വ. വി. മോഹൻദാസ്, ഡി.പി. മധു, എ.എം. ഷിറാസ്, സംഗീത ഷംനാദ്, ആർ. രാജേന്ദ്രകുമാർ തുടങ്ങിയവർ പ്രസം ഗിച്ചു.
യൂണിയൻ ജില്ലാ ഭാരവാഹികളായി ആർ. രാജേന്ദ്രകുമാർ (പ്രസിഡന്റ്), കെ. സുരേന്ദ്രൻ, എസ്. സെൻ, മഹേശ്വരി സന്തോഷ്, ശ്രീദേവി ഓമനകുട്ടൻ (വൈസ്-പ്രസിഡന്റുമാർ), ബി. നസീർ (ജന. സെക്രട്ടറി ), റഹീം കൊപ്പാറ, ലിജി വി.എസ്, സജിമോൻ, ശ്രീകല (ജോ. സെക്രട്ടറിമാർ), സുരേഷ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.