കടയിൽ മോഷണം നടത്തിയ സംഭവം: ഒരാൾകൂടി പിടിയിൽ
1461496
Wednesday, October 16, 2024 6:02 AM IST
തുറവൂർ: പട്ടണക്കാട് കടയിൽ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ വലിയ പനത്തറ വീട്ടിൽ മുത്തുദാസ് മകൻ ബാലു (18) ആണ് പത്തനംതിട്ടയിൽ ഒളിവിൽ താമസിക്കേ പിടിയിലായത്. പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപത്തെ കൂൾബാറിൽനിന്നു 14,500 രൂപയും 3000 രൂപ വിലവരുന്ന ചോക്ലേറ്റ്, 15 കുപ്പിവെള്ളം എന്നിവ കഴിഞ്ഞമാസം 25ന് മോഷണം പോയിരുന്നു.
ഈ സംഭവത്തിൽ മുഖ്യപ്രതിയായ വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കഴുന്നാരം കോളനിയിൽ സഞ്ജയ് ബിബു(21)വിനെ പിടികൂടുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ നടന്ന രണ്ടാം പ്രതിയും പട്ടണക്കാട് പോലീസിന്റെ പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.